വടകര: ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ ചോമപ്പൻ കൊത്ത് ആയിരങ്ങളെ സാക്ഷിയാക്കി നടന്നു. ശിവക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെട്ട് ഭഗവതി ക്ഷേത്രത്തിലെത്തിയ തോട്ടിക്കാരുടെ അകമ്പടിയോടെ പുതുക്കുളങ്ങര ഇലഞ്ഞിക്കൂൽ എത്തി. അവിടെ എടത്തിൽ തറവാട്ടംഗത്തോടൊപ്പം കാത്തിരിക്കുന്ന താലപ്പൊലിക്കാരെ കണ്ട് ചോമപ്പൻ കൊത്ത് എന്ന ചടങ്ങ് നടന്നു. തുടർന്ന് തിരിച്ച് പതിവുയാത്ര നടത്തി മണ്ടോടി കണ്ണൻ സ്മാരക മന്ദിരത്തിന് സമീപം കോമരവും ചോമപ്പനും മുഖാമുഖം കണ്ട് എടത്തിൽ തറവാട് പ്രതിനിധി ഇരുവർക്കും മാല ചാർത്തി. ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇന്നത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാവും. ഇതോടനുബന്ധിച്ച് നടന്നു വരുന്ന ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിനോദ വിപണനമേള ദിവസങ്ങളോളം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |