കുറ്റിപ്പുറം : മൂന്നു ദിവസമായി നടന്നുവരുന്ന സർവോദയ മേള നാളെ സമാപിക്കും. കഴിഞ്ഞ ദിവസം നടന്ന സ്വദേശി ഉത്പന്ന ബോധം സെമിനാർ പയ്യന്നൂർ ഖാദി ഗ്രാമോദയ ഖാദി സംഘം പ്രസിഡന്റ് ഇ.എ. ബാലൻ ഉദ്ഘാടനം ചെയ്തു.
വി.ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിമാർഗ്ഗം ചരിത്ര സാംസ്കാരിക സദസ്സ് പ്രശസ്ത അഭിഭാഷക സുജാത വർമ്മ ഉദ്ഘാടനം ചെയ്തു.
ചരിത്രബോധമില്ലാത്തതാണ് സാംസ്കാരിക ച്യുതിയുടെ മൂലകാരണമെന്ന് സുജാത വർമ്മ അഭിപ്രായപ്പെട്ടു. കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു.
ആർ.പി. രവീന്ദ്രൻ, നാസർ കൊട്ടാരത്തിൽ സംസാരിച്ചു. കാവ്യാഞ്ജലിയും വിവിധ കലാ പരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |