മഞ്ചേരി: മഞ്ചേരിയിലെ സീനിയർ അഭിഭാഷകരായിരുന്ന അഡ്വ.കെ.രാജേന്ദ്രന്റെയും അഡ്വ.കെ.എ.ഡി.നമ്പൂതിരിപ്പാടിന്റെയും സ്മരണാർത്ഥം ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, മഞ്ചേരി ബാർ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന രണ്ടാമത് ആൾ ഇന്ത്യ ഇന്റർ ബാർ ഷട്ടിൽ ടൂർണമെന്റ് ഇന്ന് രാവിലെ പത്തിന് മഞ്ചേരി മാലാങ്കുളത്തുള്ള ഡ്രീംസ് ബാഡ്മിന്റൻ അക്കാഡമിയിൽ ആരംഭിക്കും. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്.മുരളീകൃഷ്ണ ഉദ്ഘാടനം ചെയ്യും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28 ടീമുകൾ മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |