മലപ്പുറം: പിണറായി സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ കർഷകമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഏഴ് വർഷം കൊണ്ട് കേരളത്തിലെ കർഷകരെ കടക്കണിയിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സംസ്ഥാന സർക്കാർ പാവപ്പെട്ട നെൽ കർഷകരെയും നാളികേര കർഷകരെയും വഞ്ചിക്കുകയാണെന്നും
കർഷകമോർച്ച കുറ്റപ്പെടുത്തി. ബി.ജെ.പി പാലക്കാട് മേഖലാ അദ്ധ്യക്ഷൻ വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് പി.സി.നാരായണൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |