പെരിന്തൽമണ്ണ: കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടിയ കളരി ഗുരുക്കൾ എം.വി സജിനിയെ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആയോധനകലയിൽ കഴിവ് തെളിയിച്ച സജിനി ഗുരുക്കൾ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് കെ.ടി.എ. മജീദ് മൊമന്റോ നൽകി. പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം കെ.പി.ബിനൂപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി പി.വിനീത, അധ്യാപകരായ കെ.സി. ഗീത, സി.പി. ജോസഫ്, പി.കോമള കുമാരി, കെ.സി.ലസി, കെ. ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. വി.വി ജിനീഷ് സ്വാഗതവും പി.ബീന മോൾ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |