SignIn
Kerala Kaumudi Online
Friday, 27 September 2024 7.06 PM IST

ആദ്യക്ഷരം കുറിച്ചു

Increase Font Size Decrease Font Size Print Page
madrasa
.

എടപ്പാൾ: എടപ്പാൾ ചുങ്കം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അക്ഷരം മധുരമാണ് എന്ന ചടങ്ങിൽ മഹല്ലിന് കീഴിലെ വിവിധ മദ്രസകളിലെ നവാഗത വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചു. മഹല്ലിന് കീഴിലെ എടപ്പാൾ ടൗൺ, അണ്ണക്കമ്പാട്, വെങ്ങിനിക്കര എന്നീ മദ്രസകളിലായി പുതിയ മദ്രസ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന വിദ്യാർത്ഥികൾക്കാണ് തേനിൽ അക്ഷരമധുരം നുകർന്ന് നൽകിയത്. സമസ്ത മുശാവറ അംഗവും മഹല്ല് ഖാളിയുമായ എം.വി.ഇസ്മയിൽ മുസ്ലിയാർ കുരുന്നുകളുടെ കൈകൾ കൊണ്ട് തേനിൽ അറിവിന്റെ ആദ്യാക്ഷരമായ അലിഫ് കുറിച്ച് ഉദ്ഘാടനം ചെയ്തു. മഹല്ല് രക്ഷാകർതൃസംഗമം മഹല്ല് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുറഹിമാൻ ബാഖവി വെള്ളാളൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഇ.വി.നാസർ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.