മലപ്പുറം: ഇന്ത്യൻ ഓർത്തഡോണ്ടിക്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കൺവെൻഷൻ ജൂൺ മൂന്ന് മുതൽ അഞ്ച് വരെ ചട്ടിപ്പറമ്പ് എഡ്യുകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസിൽ നടക്കും. നാലിന് വൈകിട്ട് ആറിന് പ്രസിഡന്റ് ഡോ.ജയേഷ് എസ്.രഹാൽകർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സഞ്ജയ് ലാബ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ഡോ. വിജയ്.പി.ജയദെ മുഖ്യാതിഥിയാകും. 500 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ. സാം പോൾ, പ്രൊഫ. ഡോ. പ്രിൻസ് ചാക്കോ, ഡോ.ലിഷ്ന കളരിക്കാട്ടിൽ, മുഹമ്മദ് ആഷിക്, ഡോ. വിഷ്ണു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |