പെരിന്തൽമണ്ണ: അങ്ങാടിപ്പുറം എറന്തോട് ഫ്യൂഷൻ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടി പ്ലസ് വൺ അഡ്മിഷന് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഏകജാലക സംവിധാനത്തെക്കുറിച്ചും ഒരോ കോഴ്സിന്റെയും സാദ്ധ്യതകളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. തരകൻ ഹയർസെക്കൻഡറി സ്‌കൂൾ കമ്പ്യൂട്ടർ വിഭാഗം സീനിയർ അദ്ധ്യാപകനായ മനൂപ് തെക്കേടത്ത് വിഷയത്തിൽ ക്ലാസെടുത്തു. പരിപാടിയിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. സാംസ്‌കാരിക വേദിക്ക് വേണ്ടി കൺവീനർ സുമിത സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |