അരീക്കോട് : വറ്റാറായ കുളത്തിലിറങ്ങി യുവാക്കളുടെ മീൻപിടിത്തം. ഞായറാഴ്ച ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കല്ലരട്ടിക്കൽ പാക്കുളത്താണ് വെള്ളം വറ്റി മീനുകൾ ചത്തൊടുങ്ങും മുമ്പ് മീൻ പിടിക്കാൻ യുവാക്കളിറങ്ങിയത്. ചെളി നിറഞ്ഞ കുളത്തിലെ വെള്ളം വറ്റിച്ചായിരുന്നു മീൻപിടിത്തം. നല്ല കോള് കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് സംഘമിപ്പോൾ.
ചെളിയിൽ ആഴ്ന്ന് കിടക്കുന്ന വലുതും ചെറുതുമായ മീനുകളെ കൈ കൊണ്ട് തപ്പി പിടിച്ച് കുളത്തിന്റെ കര ഭാഗത്തേക്ക് എറിയുകയായിരുന്നു . ചെറിയ കുട്ടികൾ ഇവയെ പിടിച്ച് ബക്കറ്റിലാക്കി. പ്രളയത്തിനിടിടെയാണ് കുളത്തിൽ മീനുകൾ നിറഞ്ഞത്. ആളുകൾ അധികം ഉപയോഗിക്കുന്ന കുളമല്ലാത്തതിനാൽ അവ ഇവിടെ വളർന്നു.
മിർഷാദ്, കെ. ഷിബിൽ , ചെറിയാപ്പു, മുനീർ, ആഷിക്ക് എന്നിവർ ചേർന്നാണ് കുളം വൃത്തിയാക്കാനും മീൻപിടിക്കാനും നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |