SignIn
Kerala Kaumudi Online
Friday, 29 March 2024 4.46 PM IST

ഞെട്ടിച്ച് ഉയരങ്ങളിലേക്ക്

xddd

1,430 പേർക്ക് കൂടി കൊവിഡ്

മലപ്പുറം ജില്ലയിൽ ശനിയാഴ്ച 1,430 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതർ അനുദിനം വർദ്ധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ 249 പേർ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ശനിയാഴ്ച മാത്രം കൊവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ 1,382 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 26 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധ. രോഗബാധിതരിൽ ഒരാൾ വിദേശത്ത് നിന്നെത്തിയതും 21 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.

ജില്ലയിലിപ്പോൾ 22,033 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 6,355 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 223 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 155 പേരും 135 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 624 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണം.കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.