SignIn
Kerala Kaumudi Online
Saturday, 20 April 2024 6.05 AM IST

ആശുപത്രികൾ നിറയുന്നു: വേണം അതീവ ജാഗ്രത

cccccc

മലപ്പുറം: ജില്ലയിലെ 44 കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഇനി ഒഴിവുള്ളത് 930 ബെഡുകൾ മാത്രം. ആകെ 2,456 ബെഡുകളാണ് സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികൾ, സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി എന്നിവിടങ്ങളിലായി ഒരുക്കിയിട്ടുള്ളത്. ഐ.സി.യുവിന് പുറമെയാണിത്. 178 ഐ.സി.യു ബെഡുകളിൽ രണ്ടെണ്ണത്തിലും 82 വെന്റിലേറ്ററുകളിൽ ഒമ്പതെണ്ണത്തിലുമാണ് ഒഴിവുള്ളത്. ഓക്‌സിജൻ ലഭ്യതയുള്ള 367 നോൺ ഐ.സി.യു ബെഡുകളിൽ അവശേഷിക്കുന്നത് 54 എണ്ണമാണ്. ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാവും.
സർക്കാർ, സ്വകാര്യ മേഖലകളിലെ 82 വെന്റിലേറ്ററുകളിൽ ഒമ്പത് ഒഴിവുകളിൽ ആറെണ്ണം മഞ്ചേരി മെഡിക്കൽ കോളേജിലാണ്. തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ ഓരോ ഒഴിവും. സ്വകാര്യ മേഖലയിൽ ഒരു വെന്റിലേറ്ററാണ് ഒഴിവുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലെ 341 ബെഡുകളിൽ 76 എണ്ണമാണ് അവശേഷിക്കുന്നത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ 25 ബെഡുകളിൽ ഒഴിവുള്ളത് രണ്ടെണ്ണം മാത്രം. പെരിന്തൽമണ്ണയിലെ 90 ബെഡുകളിൽ ഒന്നും തിരൂർ ജില്ലാ ആശുപത്രിയിലെ 28 ബെഡുകളിൽ ആറെണ്ണത്തിലുമാണ് ഇനി ഒഴിവുള്ളത്. അലിഗഡ് യൂണിവേഴ്‌സിറ്റി 50 ബെഡിൽ 38 ഒഴിവുണ്ട്.

അധികമില്ല ബെഡുകൾ

കൊവിഡ് ഇതര ചികിത്സയ്ക്കായി ജില്ലയിലെ സർക്കാർ, സ്വകാര്യമേഖലയിലെ 44 ആശുപത്രികളിലെ 1,398 ബെഡുകളിൽ 410 ഒഴിവുകളാണുള്ളത്. 205 ഐ.സി.യു ബെഡുകളിൽ 60 ഒഴിവുകളുണ്ട്. 37 വെന്റിലേറ്ററുകളിൽ 20 എണ്ണമാണ് ശേഷിക്കുന്നത്. ഓക്‌സിജൻ സപ്ലൈയുള്ള 320 നോൺ ഐ.സി.യു ബെഡുകളിൽ 132 എണ്ണവും ഇനിയുണ്ട്. കൊവിഡ്, നോൺ കൊവിഡ് ചികിത്സയ്ക്കടക്കം ജില്ലയിൽ ആകെയുള്ളത് 3,854 ബെഡുകളും 120 വെന്റിലേറ്ററുകളുമാണ്. ഓക്‌സിജൻ സപ്ലൈയുള്ള 697 നോൺ ഐ.സി.യു ബെഡുകളുമുണ്ട്.

സ‌ർക്കാർ ചികിത്സാ കേന്ദ്രങ്ങൾ - ആകെ ബെഡ് - ഒഴിവ്
സി.എഫ്.എൽ.റ്റി.സി മുട്ടിപ്പാലം - 90 - 5
സി.എച്ച്.സി കാളികാവ് - 40 - 15
സി.എച്ച്.സി വേങ്ങര - 57 - 19
ഗവ.രാജാസ് എച്ച്.എസ്.എസ്
കോട്ടക്കൽ - 50 - 49
ഹജ്ജ് ഹൗസ് - 250 - 215
ഐ.ജി.എം.എം.ആർ നിലമ്രൂർ - 100 - 87
കാലിക്കറ്റ് സർവകലാശാല
ഹോസ്റ്റൽ- പാരിജാതം - 166 - 100
യുണിവേഴ്‌സിറ്റ് ഹോസ്റ്റൽ - 109 - 51
വണ്ടൂർ ടി.എച്ച്. - 40 - 9
തിരൂരങ്ങാടി സി.എച്ച്.സി - 44 - 3

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.