SignIn
Kerala Kaumudi Online
Saturday, 20 April 2024 10.47 AM IST

ശക്തിയാർജ്ജിച്ച് മഴയും കാറ്റും: മലപ്പുറം ജില്ലയിൽ ഓറഞ്ച് ജാഗ്രത

bbb
കടൽേക്ഷാഭത്തിൽ പൊന്നാനി ലൈറ്റ് ഹൗസിന് സമീപത്തെ വീട്ടിലേക്ക് ഇരച്ചുകയറുന്ന തിരമാലകൾ

മലപ്പുറം : അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത മുൻനിറുത്തി മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗക് തേ ചുഴലിക്കാറ്റ് കൂടുതൽ ശക്തിയാർജ്ജിക്കുന്ന പശ്ചാത്തലത്തിലാണിത്.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാദ്ധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴയുണ്ടാകാനാണ് സാദ്ധ്യത.
ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂറിൽ ശക്തമായിരിക്കും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാദ്ധ്യത കൂടുതലാണ്. അപകട സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, കോസ്റ്റൽ പൊലീസ് വിഭാഗങ്ങൾ അതീവ ജാഗ്രത തുടരുകയാണ്. അപകട മേഖലകളിലുള്ളവർക്ക് സഹായമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും ഏകോപിപ്പിക്കാനും ജില്ലാ തലത്തിലും താലൂക്ക് തലങ്ങളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഏതു സമയവും ഈ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം.

കൺട്രോൾ റൂം നമ്പറുകൾ

ജില്ലാതല കൺട്രോൾ റൂം 0483 2736320, 0483 2736326, 9383464212
പൊന്നാനി താലൂക്ക് 0494 2666038
തിരൂർ താലൂക്ക് 0494 2422238
തിരൂരങ്ങാടി താലൂക്ക് 0494 2461055
ഏറനാട് താലൂക്ക് 0483 2766121
പെരിന്തൽമണ്ണ താലൂക്ക് 04933 227230
നിലമ്പൂർ താലൂക്ക് 04931 221471
കൊണ്ടോട്ടി താലൂക്ക് 0483 2713311

പൊലീസ് 1090, 0483 2739100
ഫയർ ഫോഴ്സ് 0483 2734800
ഫിഷറീസ് 0494 2666428

കൊവിഡ് ചികിത്സയെ ബാധിക്കില്ല

  • കൊവിഡ് ചികിത്സ മുടങ്ങാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചികിത്സാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
  • കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിൽ വൈദ്യുത വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ നടപടികളെടുത്തു.
  • ആശുപത്രികളിൽ ജനറേറ്ററുകൾ സ്ഥാപിക്കാൻ നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു.
  • വൈദ്യുത ബന്ധത്തിൽ തകരാറുകൾ വരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. ടാസ്‌ക് ഫോഴ്സുകളും സജ്ജമാണ്.

തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണം.
കെ. ഗോപാലകൃഷ്ണൻ,​ ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.