മലപ്പുറം: ജില്ലയിൽ ബുധനാഴ്ച 4,751 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തി. 21.62 ശതമാനം. കഴിഞ്ഞ ദിവസം ഇത് 26.57 എന്ന നിലയിലായിരുന്നു. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശങ്കാജനകമാണ്.
ജില്ലയിൽ ഇന്നലെ 4,587 പേർക്കാണ് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചത്. 78 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |