SignIn
Kerala Kaumudi Online
Saturday, 20 April 2024 3.50 AM IST

പഠനം ഓൺലൈനിൽ തന്നെ, ഒരുക്കങ്ങൾ തകൃതി

bbb
.

മലപ്പുറം: ഓൺലൈൻ പുതുഅദ്ധ്യയന വർഷത്തെ വരവേൽക്കാനായി ജില്ലയിൽ മുന്നൊരുക്കങ്ങൾ തകൃതി. ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതിനു മുന്നോടിയായി ഓൺലൈൻ പഠനോപാധികളായ ടി.വി, സ്മാർട്ട് ഫോൺ എന്നിവ കുട്ടികൾക്കുണ്ടോ എന്ന് രക്ഷിതാക്കളെ ബന്ധപ്പെട്ട് ഉറപ്പുവരുത്തുകയാണ് അദ്ധ്യാപകർ. ഓൺലൈൻ പഠനോപാധികൾ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ അതത് ക്ലാസ് ടീച്ചർമാർക്ക് ചുമതലയേകിയിട്ടുണ്ട്. ബി.ആർ.സികൾ വഴിയുള്ള വിവര ശേഖരണം പുരോഗമിക്കുകയാണ്. ഓൺലൈൻ പഠനത്തിന് മൊബൈലില്ലാത്തതിൽ മനം നൊന്ത് കഴിഞ്ഞ വർഷം വളാഞ്ചേരിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവമുണ്ടായതിനാൽ ഇത്തവണ കൂടുതൽ ജാഗ്രതയോടെയാണ് അധികൃതരുടെ ഇടപെടൽ. സന്നദ്ധ സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ പ്രാദേശികമായി പഠനോപാധികൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷത്തിലും ഇത്തരത്തിൽ പഠനോപകരണങ്ങൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ആവശ്യങ്ങൾ കൃതൃമായി മനസ്സിലാക്കി വിവരങ്ങൾ സമർപ്പിക്കാനാണ് അദ്ധ്യാപകരോട് നിർദ്ദേശിച്ചിട്ടുള്ളത്.
ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പല കുടുംബങ്ങളും സാമ്പത്തിക ഞെരുക്കം നേരിടുന്നത് ഇന്റർനെറ്റ്, കേബിൾ കണക്‌ഷനുകൾ ഉറപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക അദ്ധ്യാപക‌ർക്കുണ്ട്. ഒരുവീട്ടിൽ രണ്ടിലധികം കുട്ടികൾ ഓൺലൈൻ പഠനത്തിനുണ്ടെങ്കിൽ ഒരുമൊബൈൽ ഫോൺ പര്യാപ്തമാവില്ല. സർവീസിംഗ് സെന്ററുകൾ അടച്ചിട്ടതിനാൽ കേടായ മൊബൈലുകൾ നന്നാക്കാൻ സാദ്ധിക്കുന്നില്ലെന്ന ആശങ്കയും രക്ഷിതാക്കൾ ഉന്നയിക്കുന്നുണ്ട്. വിക്ടേഴ്‌സ് ചാനലിന് പുറമെ ഓൺലൈനായി അദ്ധ്യാപകർ ക്ലാസ് തുടങ്ങുമ്പോൾ ഇന്റർനെറ്റില്ലാത്തത് കുട്ടികളെ പ്രതിസന്ധിയിലാക്കും. ചെറിയ ക്ലാസുകളിലെ കുട്ടികൾ രക്ഷിതാക്കളുടെ മൊബൈലാണ് പഠനത്തിനായി ആശ്രയിക്കുന്നത്. ഓൺലൈൻ ക്ലാസിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തെ പോരായ്മകൾ പരിഹരിച്ച് എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന നിർദ്ദേശവും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്.


പ്രവേശനോത്സവവും ഓൺലൈനിൽ
ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ പ്രവേശനോത്സവവും ഓൺലൈനാവും.
നവാഗതരെ വരവേൽക്കാൻ ആകർഷകമായ പരിപാടികൾ ഒരുക്കാൻ നിർദ്ദേശമുണ്ട്.

വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂളുകളിൽ എത്താതെ തന്നെ പ്രവേശനം നേടാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സ്‌കൂൾ പ്രവേശനത്തിനും വിടുതൽ സർട്ടിഫിക്കറ്റിനുമായി പ്രത്യേക സോഫ്റ്റുവെയർ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.