പൊന്നാനി: കടലാക്രമണത്തിലും അപ്രതീക്ഷിത പ്രകൃതി ക്ഷോഭങ്ങളിലും ദുരിതത്തിലാകുന്ന തീരദേശത്തുള്ളവർക്ക് ആശ്വാസമായി പൊന്നാനിയിൽ സൈക്ലോൺ ഷെൽട്ടർ ഒരുങ്ങി. പാലപ്പെട്ടി ജി.എച്ച്.എസ്.എസ് കോമ്പൗണ്ടിലാണ് ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത്.
തീരദേശത്തു അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ വൃത്തിയും സൗകര്യങ്ങളുമുള്ള സംവിധാനത്തിൽ താമസിപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന മുൻ സ്പീക്കർ ശ്രി പി ശ്രീരാമകൃഷ്ണന്റെ അഭ്യർത്ഥനയെ തിടർന്നാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത് .മൂന്നു നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
റവന്യൂ വകുപ്പ് തുക അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
മറ്റു സമയങ്ങളിൽ സ്കൂൾ ക്ലാസ് റൂമുകളായി ഉപയോഗിക്കാം. സ്കൂളിന് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന്റെ പണികളും പുരോഗമിക്കുകയാണ് .
വിപുലമായ സൗകര്യങ്ങൾ
ഗ്രൗണ്ട് ഫ്ളോറിൽ ഡൈനിങ്ങ് ഹാൾ, അടുക്കള, ടോയ്ലറ്റ് ബ്ലോക്ക് , ജനറേറ്റർ റൂം എന്നിവയും ഒന്നാം നിലയിൽ
ഡോർമെട്രി , ടോയ്ലറ്റ് ബ്ലോക്ക് , രോഗികൾക്കുള്ള പ്രത്യേക മുറി എന്നിവയുമാണുള്ളത്. രണ്ടാം നിലയിൽ ഡോർമെട്രി , ടോയ്ലറ്റ് ബ്ലോക്ക്, രോഗികൾക്കുള്ള മുറി എന്നിവയുണ്ട്.
പഞ്ചായത്ത്, റവന്യൂ, സ്കൂൾ പ്രിൻസിപ്പൾ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ, പൊലീസ്, ഫയർ ഫോഴ്സ്, ഹെൽത്ത് അടക്കമുള്ള വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന കമ്മറ്റിക്കാണ് ഷെൽട്ടറിന്റെ നടത്തിപ്പ് ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |