തേഞ്ഞിപ്പലം :ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ മൂന്നിയൂർ – പെരുവള്ളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്മന്തൊടു പാലം വീതി കൂട്ടി പുതുക്കി പണിയാൻ 6.90 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ച് ഉത്തരവിറങ്ങി. പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസിനെ ചീഫ് എൻജിനീയറുടെ സാന്നിദ്ധ്യത്തിൽപി അബ്ദുൽ ഹമീദ് എം.എൽ.എ വിഷയം ധരിപ്പിച്ചതിനെ തുടർന്നാണ് ടെൻഡറിന് അനുമതി ലഭിച്ചത്. ജൂൺ 11ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കും.
അരനൂറ്റാണ്ട് പഴക്കമുള്ള 23 മീറ്റർ നീളമുള്ള പാലത്തിന് മൂന്ന് മീറ്റർ മാത്രമാണ് വീതിയുള്ളത്. പാലത്തിന്റെ ഇരുഭാഗത്തുമുള്ള റബ്ബറൈസ് ചെയ്ത റോഡിന് 12 മീറ്ററോളം വീതിയുണ്ട്.വീതിയേറിയ റോഡിൽ ഇരുഭാഗത്തുനിന്നും വേഗതയിൽ എത്തുന്ന വാഹനങ്ങൾ വീതികുറഞ്ഞ
പാലത്തിലേക്ക് ഒരേസമയം കയറുന്നത് അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇടുങ്ങിയ പാലത്തിൽ അപകടം പതിവായിരുന്നു. ഒരു ഭാഗത്തെ കുത്തനെയുള്ള ഇറക്കവും അപകടങ്ങൾക്ക് ആക്കം കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |