SignIn
Kerala Kaumudi Online
Friday, 19 April 2024 6.50 PM IST

വിവാഹദിനത്തിൽ റോഡിൽ സേവനം ചെയ്യുന്നവർക്ക് ഭക്ഷണം നൽകി വരൻ

ccccc
വിവാഹദിനത്തിൽ വരൻ കരിമ്പിലായിൽ മുഹമ്മദ് ട്രാഫിക് ഡ്യൂട്ടിയിലുള്ള വാളണ്ടിയർമാർക്ക് ഭക്ഷണം നൽകുന്നു

കിഴിശ്ശേരി : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റോഡിൽ സേവനം ചെയ്യുന്ന പൊലീസിനും താലൂക്ക് ദുരന്തനിവാരണ സേനയ്ക്കും പൊലീസ് വാളണ്ടിയേഴ്സിനും വിവാഹ ദിനത്തിൽ ഭക്ഷണം നൽകി പുളിക്കൽ കരിമ്പിലായിൽ മുഹമ്മദ് . വിവാഹ വേഷത്തിൽ എത്തിയ വരൻ കൊണ്ടോട്ടി ടൗണിൽ പരിശോധന നടത്തുകയായിരുന്ന ഡിവൈ.എസ്.പി കെ അഷ്‌റഫിന് ആദ്യ പൊതി കൈമാറി. താലൂക്ക് ദുരന്തനിവാരണ അക്ടീവ് വാളണ്ടിയറായ സഹോദരൻ ജുനൈദിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. കിഴിശ്ശേരി, കൊണ്ടോട്ടി, മോങ്ങം, പുളിക്കൽ, പതിനൊന്നാം മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ ട്രാഫിക്കിൽ ജോലിയെടുക്കുന്നവർക്കാണ് വിവാഹ വേഷത്തിലെത്തി ഭക്ഷണപ്പൊതി കൈമാറിയത്. കൊട്ടപ്പുറം പൈക്കാരത്തൊടി അഷറഫിന്റെ മകൾ ഫർസാനയാണ് വധു. നവദമ്പതിമാർക്ക് ഡിവൈ.എസ്.പി കെ. അഷ്‌റഫ് ആശംസകൾ നേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.