വള്ളിക്കുന്ന് ; പരിസ്ഥിതി ദിനത്തിൽ ആയിരത്തോളം വൃക്ഷതൈകൾ വിതരണം ചെയ്ത് ചെട്ടിപ്പടിയിലെ ആലിക്കകത്ത് അബ്ദുറസാഖ്മാതൃകയായി. വീടിനടുത്തുള്ള ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഭൂമിയിൽ അരയാൽ തൈ നട്ടത് മതസൗഹാർദ്ദ സന്ദേശവും നൽകി. ക്ഷേത്ര കാരണവന്മാരും നാട്ടുകാരും സന്നിഹിതരായിരുന്നു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ മുഴുവൻ വീട്ടുകാർക്കും ഔഷധ സസ്യങ്ങൾ വീട്ടിലെത്തിച്ചു കൊടുത്തു. ഔഷധ സസ്യങ്ങളായ ആര്യവേപ്പ് ,ലക്ഷ്മിതരു, കുമിഴ്, എരുക്ക്, നെല്ലി തുടങ്ങിയവയാണ് നട്ടത്.
നെടുവ വായനശാല പരിസരത്തും എടവണ്ണതറ കോളനിയിലും വൃക്ഷതൈകൾ നാട്ടു. ജൂൺ അഞ്ചിന് മാത്രമല്ല എന്നും പരിസ്ഥിതി ദിനമാണ് അബ്ദുറസാഖിന്. പത്തുവർഷം മുൻപ് ചേളാരി, കടലുണ്ടി റോഡിന്റെ ഇരുവശങ്ങളിലും നട്ട ഔഷധച്ചെടികൾ ഇപ്പോൾ വലിയ മരങ്ങളായി. വേനൽകാലത്ത് അതിനെയെല്ലാം പരിപാലിക്കുന്നത് റസാഖിന്റെ ഹോബിയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചും മരങ്ങൾ വച്ചുപിടിപ്പിക്കുന്നുണ്ട്.കേരള വനമിത്ര അവാർഡ് ജേതാവുകൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |