മലപ്പുറം: ജില്ലയിൽ വെള്ളിയാഴ്ച 1,374 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അൽപ്പം വർദ്ധിച്ച് 14.06 ശതമാനത്തിലെത്തി. 1,331 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 18 പേർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തിയ 14 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |