മലപ്പുറം: ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ 'ഇൻ കാർ ഡൈനിംഗ്' സംവിധാനം കുറ്റിപ്പുറത്തും തുടക്കമാവും. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ആഹാർ റസ്റ്റോറന്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യാതെ ഭക്ഷണം കഴിക്കാമെന്നുള്ളതാണ് 'ഇൻ കാർ ഡൈനിംഗ്' സംവിധാനത്തിന്റെ പ്രത്യേകത. പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 30ന് വൈകീട്ട് നാലിന് കായംകുളം ആഹാർ റസ്റ്റോറന്റിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഇതോടൊപ്പം കൊട്ടാരക്കര, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ആഹാർ റസ്റ്റോറന്റുകളിലും 'ഇൻ കാർ ഡൈനിംഗ്' ആരംഭിക്കും. പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് കെ.ടി.ഡി.സി ഹോട്ടലുകളെ ഉപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ ഇൻ കാർ ഡൈനിംഗ് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |