മഞ്ചേരി: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാകുന്നു. ഞായറാഴ്ച രാവിലെ കോഴിക്കോട് റോഡിൽ ആറ് പേർക്ക് നായയുടെ കടിയേറ്റു. തിരൂർ സ്വദേശി ഖാദർ (57), മഞ്ചേരി സ്വദേശികളായ രാമദാസ് (56), അസീസ് (52), മൂസ (52) എന്നിവർക്കും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഖാദർ കോഴിക്കോട് റോഡിലെ ഒരു കടക്ക് മുന്നിൽ ഉറങ്ങുന്നതിനിടെ പുലർച്ച അഞ്ചോടെയാണ് കടിയേറ്റത്. മുഖത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കാലിനും കൈയിനും പരിക്കുണ്ട്. മറ്റുള്ളവർക്ക് ജോലിക്ക് പോകുന്നതിനിടെയാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ബൈക്ക് യാത്രകാരുടെ പിന്നാലെ കൂടുന്നത് കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുന്നതും പതിവ് കാഴ്ച്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |