നിലമ്പൂർ: നഗരസഭയിലെ കൊവിഡ് വ്യാപനത്തോത് കുറയുന്നു. നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടി.പി.ആർ 11.54 ആയി കുറഞ്ഞിട്ടുണ്ട്. 16 ശതമാനത്തിനു താഴെയായതോടെ നിലമ്പൂർ നഗരസഭ വീണ്ടും ബി വിഭാഗത്തിലേക്കു മാറി. 19 ശതമാനത്തിനു മുകളിലേക്കു പോയതോടെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. തുടർന്ന് വലിയ രീതിയിൽ ജനങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ചൊവ്വാഴ്ച 621 പേരിൽ പരിശോധന നടത്തിയതിൽ 55 പേരാണ് പോസിറ്റീവായത്. ചൊവ്വാഴ്ച മാത്രം ടി.പി.ആർ 8.86 ശതമാനമാണ്. ചൊവ്വാഴ്ച ഉൾപ്പെടെയുള്ള ഏഴു ദിവസങ്ങളിലെ ടി.പി.ആർ 11.54 ആയതോടെയാണ് നിലമ്പൂർ നഗരസഭ വീണ്ടും ബി.വിഭാഗത്തിലേക്ക് മാറിയത്. ഇതോടെ കടകൾ തുറക്കുന്നതുൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ പൊതുജനങ്ങൾക്കു ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |