SignIn
Kerala Kaumudi Online
Friday, 19 April 2024 9.25 AM IST

അതിതീവ്ര വ്യാപനം പന്ത്രണ്ടിടങ്ങളിൽ

gg

മലപ്പുറം: ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽ കൊവിഡിന്റെ അതിതീവ്ര വ്യാപനം. ഒരാഴ്ച്ചയ്ക്കിടയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി 18 ശതമാനത്തിന് മുകളിലുള്ള ഡി വിഭാഗത്തിൽപ്പെട്ട 12 തദ്ദേശ സ്ഥാപനങ്ങളും 12നും 18നും ഇടയിലുള്ള സി വിഭാഗത്തിൽ 46 തദ്ദേശ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. സി വിഭാഗത്തിലും കർശന നിയന്ത്രണങ്ങളുണ്ടാവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിനും 12നും ഇടയിലുള്ള ബി വിഭാഗത്തിൽ 58 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. മിത വ്യാപനമുള്ള സ്ഥലങ്ങളാണിവ. ആറ് ശതമാനത്തിന് താഴെ എ വിഭാഗത്തിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. രോഗവ്യാപന തോത് കുറഞ്ഞ എ,​ ബി വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ ജില്ലാ കളക്ടർ അനുവദിച്ചു. ബി കാറ്റഗറിയിൽ ഉൾപ്പെട്ടയിടങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് യാത്രക്കാർക്ക് ഓട്ടോറിക്ഷകളിൽ യാത്ര അനുവദിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും റെയിൽ, റോഡ് മാർഗം ജില്ലയിലെത്തുന്ന ആളുകൾക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സാക്ഷ്യപത്രം കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നോഡൽ ഓഫീസർമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശമേകി.


മുന്നിലും പിന്നിലും ഇവർ
ജില്ലയിൽ കൊവിഡ് വ്യാപന നിരക്കിൽ മുന്നിലുള്ളത് കണ്ണമംഗലം പഞ്ചായത്താണ്. 25.12 ശതമാണ് ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നന്നംമുക്ക്, ഏലംകുളം, പോരൂർ പഞ്ചായത്തുകളിലും 20 ശതമാനത്തിന് മുകളിലാണ്. മലപ്പുറം മുനിസിപ്പിലാറ്റിയിലാണ് കൊവിഡ് വ്യാപനം കുറവുള്ളത്. 4.76 ശതമാനമാണ് ടി.പി.ആർ. വാഴക്കാട് - 5.58, കൽപ്പകഞ്ചേരി - 5.90 എന്നിവയാണ് എ വിഭാഗത്തിൽപ്പെട്ട മറ്റ് സ്ഥലങ്ങൾ.


ഡി വിഭാഗത്തിലെ തദ്ദേശസ്ഥാപനങ്ങൾ
കണ്ണമംഗലം,​ നന്നംമുക്ക്,​ ഏലംകുളം,​ പോരൂർ,​ എടയൂർ, ആലിപ്പറമ്പ്, താനൂർ, തവനൂർ, പൊന്നാനി, വെളിയങ്കോട്, മേലാറ്റൂർ,വണ്ടൂർ

സി വിഭാഗത്തിൽ
വള്ളിക്കുന്ന്, പുലാമന്തോൾ, വളാഞ്ചേരി, പാണ്ടിക്കാട്, മങ്കട, പള്ളിക്കൽ, കുറ്റിപ്പുറം, ഊർങ്ങാട്ടിരി, കുഴിമണ്ണ, തെന്നല, തിരൂരങ്ങാടി, വട്ടംകുളം, പരപ്പനങ്ങാടി, മൂർക്കനാട്, പെരുവള്ളൂർ, എടവണ്ണ, അങ്ങാടിപ്പുറം, പറപ്പൂർ, തിരുവാലി, ഊരകം, വേങ്ങര, താനാളൂർ, ആതവനാട്, ഇരുമ്പിളിയം, അമരമ്പലം, കീഴുപറമ്പ്, പെരുമ്പടപ്പ്, കുറുവ, കീഴാറ്റൂർ, അബ്ദുറഹിമാൻ നഗർ, തലക്കാട്, കാവന്നൂർ, ആനക്കയം, ചെറിയമുണ്ടം, ചീക്കോട്, മുന്നിയൂർ, കൊണ്ടോട്ടി, പൊന്മുണ്ടം, ചുങ്കത്തറ, ചെറുകാവ്, വഴിക്കടവ്, കോഡൂർ, ആലംങ്കോട്

ബി വിഭാഗത്തിൽ
എടപ്പറ്റ, മംഗലം, നിലമ്പൂർ, പുളിക്കൽ, തൃക്കലങ്ങോട്, ചോക്കാട്, നിറമരുതൂർ, വെട്ടം, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, വളവന്നൂർ, തുവ്വൂർ, മൂത്തേടം, മഞ്ചേരി, കരുവാരക്കുണ്ട്, കോട്ടയ്ക്കൽ, കാലടി, എടപ്പാൾ, തിരൂർ, തേഞ്ഞിപ്പലം, പോത്തുകല്ല്, അരീക്കോട്, പൊന്മള, എടരിക്കോട്, പുറത്തൂർ, വാഴയൂർ, കൂട്ടിലങ്ങാടി, കരുളായി, പെരിന്തൽമണ്ണ, മമ്പാട്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, പൂക്കോട്ടൂർ, വെട്ടത്തൂർ, ചാലിയാർ, ഒഴൂർ, മാറാക്കര, കാളികാവ്, ചേലേമ്പ്ര, എടക്കര, മുതുവല്ലൂർ, ഒതുക്കുങ്ങൽ, തിരുന്നാവായ, പുൽപ്പറ്റ, മൊറയൂർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.