തിരൂരങ്ങാടി : പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആശ്വസിപ്പിച്ച് കത്തെഴുതിയ തിരൂരങ്ങാടി ചെമ്മാട് സൻമനസ് റോഡിൽ കുന്നത്തുവളപ്പിൽ കാവുങ്ങൽ സലീഖിന്റെയും റസീനയുടെയും മകളായ റീഹയ്ക്ക് ഉപഹാരവുമായി റൊണാൾഡോ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ. സംസ്ഥാന പ്രസിഡന്റ് ജംഷീർ അത്തോളി മലപ്പുറം വിംഗ് ജോയിന്റ് സെക്രട്ടറി സൽമാൻ പരപ്പനങ്ങാടി എന്നിവർ ചേർന്ന് റീഹയുടെ വീട്ടിലെത്തി ഫുട്ബാൾ കിറ്റും ബോളും കൈമാറി. ഫുട്ബാൾ കളിക്കാരി കൂടിയായ റീഹയ്ക്ക് പരിശീലനത്തിനുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. റീഹയുടെ കത്ത് ക്രിസ്റ്റ്യാനോയ്ക്ക് എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് ജംഷീർ അറിയിച്ചു. കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പോർച്ചുഗൽ പുറത്തായതോടെയാണ്് റീഹ ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിച്ച് കത്ത് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |