SignIn
Kerala Kaumudi Online
Friday, 19 April 2024 8.52 PM IST

ലോട്ടറി വിൽപ്പന അഞ്ച് ദിവസം അനുവദിക്കണം

xdxx

മലപ്പുറം:ലോട്ടറി കടകൾ ആഴ്ചയിൽ അഞ്ച് ദിവസം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപന നിരക്ക് അനുസരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ നൽകുന്ന അനുവാദം ലോട്ടറി വിൽപ്പന കടകൾക്ക് ബാധകമാക്കരുത്. അങ്ങിനെ വന്നാൽ അതത് ദിവസം നറുക്കെടുക്കുന്ന ടിക്കറ്റുകൾ വിൽപ്പന നടത്താൻ കഴിയാതെവരും. ഇത് ലക്ഷകണക്കിന് രൂപയുടെ ബാദ്ധ്യത വരുത്തി വെയ്ക്കും. ടിക്കറ്റ് വില മുപ്പതു രൂപ ആക്കണമെന്നും ലോട്ടറി തൊഴിലാളികൾക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കനകൻ വള്ളികുന്ന് അദ്ധ്യയക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശശിധരൻ പൊന്നാനി, കുഞ്ഞുമുഹമ്മദ് തവനൂർ, സത്യൻ പയ്യാനക്കൽ, ബാലമുരളി കോട്ടയ്ക്കൽ,രാമരാജ് വേങ്ങര, നബീർ കൊണ്ടോട്ടി, ഷലീജ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOTTERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.