SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.42 AM IST

സൂരജ് ഷാജിതിരൂർ സബ് കളക്ടർ

fff

തിരൂർ: സബ്കളക്ടറായി സൂരജ് ഷാജി ഇന്ന് ചുമതലയേൽക്കും. ഇടുക്കിയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂർ സബ്കളക്ടറായി ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നത്. ഡൽഹിയിൽ പഠിച്ച് വളർന്ന സൂരജ് ഷാജി 2019 ബാച്ചിലായി സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. 12ാം ക്ലാസ് വരെ ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ എക്കണോമിക്സും ഡൽഹി ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂർത്തിയാക്കി. ആലപ്പുഴ കായംകുളം സ്വദേശിയാണ്. ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് കൺട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളി വീട്ടിൽ ഷാജിയാണ് പിതാവ്. മാതാവ് അനില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SUBCOLLECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.