SignIn
Kerala Kaumudi Online
Thursday, 25 April 2024 2.19 AM IST

പ്രാണവായു പദ്ധതി തുടങ്ങി

bbbbbbbb

മലപ്പുറം : സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പദ്ധതി മാതൃകാപരമാണെന്ന് ഓൺലൈനായി പങ്കെടുത്ത താരം അഭിപ്രായപ്പെട്ടു.

ആദ്യഘട്ടത്തിൽ 20 കോടി രൂപ വില വരുന്ന മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രികളിൽ ലഭ്യമാക്കും.വിവിധ മേഖലകളിലുള്ളവരുടെ സഹായം പ്രയോജനപ്പെടുത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ ജില്ലാ കളക്ടറുടെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് പ്രാണവായുവിലേക്കുള്ള സഹായധനം കൈമാറാം. അക്കൗണ്ട് നമ്പർ: 40186466130. IFSC: SBIN0070507. ഫോൺ: 9288025362, 0483 2734988.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, HOSPITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.