കർഷക സൗഹൃദ നഗരസഭയെന്ന ആശയം മുൻനിറുത്തി നിലമ്പൂർ നഗരസഭയിൽ ഇ-കിസാൻ ഡസ്ക്ക് എന്ന പേരിൽ കർഷക സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കർഷകരുടെ അപേക്ഷകളും ആനുകൂല്യങ്ങളും ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ് ഇ-കിസാൻ ഡസ്ക്കിലൂടെ സൗജന്യ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. ജൂലൈ അഞ്ച് മുതൽ 15 വരെ സഹായകേന്ദ്രം പ്രവർത്തിക്കും. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതമാണ് കർഷകർ രജിസ്ട്രേഷനായി എത്തേണ്ടത്.
നിലമ്പൂർ കൃഷിഭവൻ ഓഫീസിന് മുമ്പിൽ നടന്ന പരിപാടിയിൽ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ബഷീർ അധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |