തിരുവാലി: തിരുവാലി ആയുർവേദ ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ വകുപ്പ് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ബ്ലോക്ക് നിർമ്മിക്കാനാണ് തുക അനുവദിച്ചത്.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ഓടിട്ട പഴയ കെട്ടിടം പൊളിച്ച് കൂടുതൽ സൗകര്യമുള്ള ഇരുനില ബ്ലോക്ക് നിർമിക്കും. ഇപ്പോൾ പത്ത് പേർക്ക് മാത്രമാണ് ആശുപത്രിയിൽ കിടത്തി ചികിത്സ ലഭ്യമാവുന്നത്. നവീകരണത്തിന് ശേഷം ഇത് 30 ബെഡായി ഉയർത്തുവാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീ പുരുഷ വാർഡുകൾ, പഞ്ചകർമ തിയറ്റർ, ലാബ്, നഴ്സ് ഡ്യൂട്ടിറൂമുകൾ, ശുചിമുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |