മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളിൽ പല കാര്യങ്ങൾക്കും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച ജുമുഅ: നിസ്കാരത്തിന് അനുമതി നൽകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ എന്നിവർ ആവശ്യപ്പെട്ടു. പരിമിതമായ സമയം കൊണ്ട് നിർവഹിക്കപ്പെടുന്ന ആരാധനയാണ് ജുമുഅ നിസ്കാരം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജുമുഅക്കു ആവശ്യമായ ആളുകളെ ഉൾപ്പെടുത്തി ജുമുഅ നിസ്കാരത്തിന് അനുമതി ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |