തിരൂരങ്ങാടി : ഓപ്പറേഷൻ ലോക്ക് ഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി ഗുഡല്ലൂർ സ്വദേശി പിടിയിൽ. തിങ്കളാഴ്ച്ച വൈകിട്ട് വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിൽ വച്ചാണ് നിലമ്പൂർ കരുളായിയിൽ നിന്ന് വിവാഹം കഴിച്ച് അവിടെ താമസമാക്കിയ ജാഫറിനെ (39) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ 4.100കിലോഗ്രാം കഞ്ചാവുമായിപിടികൂടിയത്. ചോദ്യംചെയ്യലിൽ കഞ്ചാവ് സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്ന നിലമ്പൂർ കരുളായിയിലെ വീട്ടിൽനിന്നും 18 കിലോഗ്രാം കഞ്ചാവു കൂടി കണ്ടെടുത്തു. പ്രതി കഞ്ചാവ് കടത്താനുപയോഗിച്ച കാറും എക്സൈസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |