മലപ്പുറം : വ്യാപാരി സമൂഹത്തെ രക്ഷിക്കാൻ കാറ്റഗറി നിശ്ചയിച്ച് ഓരോ വിഭാഗം കടകളും തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യാപാരി കൂട്ടായ്മ സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
ബലിപ്പെരുന്നാൾ, ഓണം പ്രമാണിച്ച് കടകൾ അടഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടായാൽ വ്യാപാരികൾ പ്രതിസന്ധിയിലാവും. ഓൺലൈൻ മീറ്റിംഗ് സംസ്ഥാന ചെയർമാൻ ജലീൽ തൊട്ടിയിൽ നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി ഭരതൻ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി മാരായ ഹംസ പുത്തൂർ. മൊയ്തീൻ മൂന്നിയൂർ, ശശി മുല്ലേരി, സുരേന്ദ്രൻ കാസർകോട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |