മലപ്പുറം: ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിനിക്ക് അയച്ച അദ്ധ്യാപകനെതിരെ സമഗ്രമായ അന്വേഷണം നടത്തി അദ്ധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എഐഎസ്എഫ് ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകൻ ഹാരിസിനെയാണ് വിദ്യാർത്ഥി നൽകിയ പരാതിയിൽ സസ്പെൻഡ് ചെയ്തത്. സർവകലാശാല രജിസ്ട്രാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അദ്ധ്യാപകൻ അയച്ച സന്ദേശങ്ങൾ സഹിതമാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ അപാകതകൾ ഉണ്ടാകരുതെന്നും എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൾ സലാം, സെക്രട്ടറി നിർമ്മൽ മൂർത്തിയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |