SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 PM IST

ഐഷ സുൽത്താനയെ ക്രൂശിക്കരുത് ; സാഹിത്യസംഘം

s
.

മലപ്പുറം: ചലച്ചിത്ര സംവിധായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണാധികാരികളും കേന്ദ്ര സർക്കാരും നടത്തി വരുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും അവരുടെ കലാ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്നും ഫാദർ സ്റ്റാൻ സ്വാമിക്കെതിരെ സ്വീകരിച്ച മനുഷ്യത്വ രഹിത നടപടികളെ ലോകം അപലപിച്ചത് കേന്ദ്ര ഭരണാധികാരികൾ മറക്കരുതെന്നും പുരോഗമന കലാസാഹിത്യസംഘം ഓൺലൈൻ ജില്ലാ ഭാരവാഹി യോഗം അഭ്യർത്ഥിച്ചു.

പ്രസിഡന്റ് അജിത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വേണു പാലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതിയെ പ്രതിനിധാനം ചെയ്ത് പ്രൊഫ. എം. എം. നാരായണൻ, മണമ്പൂർ രാജൻബാബു, ബഷീർ ചുങ്കത്തറ, കെ. പി. രമണൻ, അഡ്വ. രാജേഷ് പുതുക്കാട് ,​ സാജി സോമനാഥ്,​ ഹരി ആനന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.