താനൂർ: കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷ്യം വച്ച്
താനാളൂരിലെ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ മന്തി ചലഞ്ച് സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 15നാണ് പരിപാടി. ട്രസ്റ്റ് വൈസ് ചെയർമാൻ മുജീബ് താനാളൂർ കൺവീനറായി സ്വാഗതസംഘം രൂപവത്കരിച്ചു.സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽചെയർമാൻ ടി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. കിൻഷിപ്പ് കോ ഓർഡിനേറ്റർ നാസർ കുറ്റൂർ ഉദ്ഘാടനം ചെയ്തു.ഏഴ് വർഷമായി ജീവകാരുണ്യ രംഗത്ത് സജീവമാണ് ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |