എടപ്പാൾ: ആരോഗ്യമേഖലയിൽ മാതൃകാപരമായ പ്രവർത്തനത്തിന് വട്ടംകുളം പഞ്ചായത്ത്. കിഡ്നി രോഗത്താൽ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാവശ്യമായ സാമഗ്രികളുടെ കിറ്റ് ഇനി പഞ്ചായത്ത് നൽകും.
സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ ഒരു തദ്ദേശ സ്ഥാപനം ആദ്യമായാണ് ഇത്തരമൊരു കാരുണ്യ പ്രവർത്തനത്തിന് തുക വകയിരുത്തുന്നത്. കിറ്റിലൂടെ തുക പകുതിയിലധികമായി കുറഞ്ഞു കിട്ടും. കരുതലോടെ കൂടെയുണ്ട് എന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവ്വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ മുഖ്യാതിഥിയാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |