മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കുൾപ്പെടെ 2,115 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 13.11 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,070 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 23 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 18 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 1,326 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.
1,566 പേരാണ് ചൊവ്വാഴ്ച കൊവിഡ് മുക്തരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |