പൊന്നാനി: അശാസ്ത്രീയ ലോക്ക്ഡൗൺ മൂലം ജീവിതം വഴിമുട്ടിയ വ്യാപാരികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പൊന്നാനി നഗരം വില്ലേജ് ഓഫീസിന് മുന്നിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എൻ. ഫസലുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ ബിയ്യം ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എ എ റഊഫ്,യൂത്ത് ലീഗ് മുനിസിപ്പൽ ട്രഷറർ ഇല്യാസ് മൂസ, സീനിയർ വൈസ് പ്രസിഡന്റ് ഫാറൂഖ് പുതുപൊന്നാനി,നിയോജക മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി എ എം സിറാജുദ്ധീൻ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |