താനൂർ: ഒറ്റയ്ക്ക് താമസി ക്കുന്ന വൃദ്ധയുടെ വീട്ടുവളപ്പിലെ വാഴകൾ സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചതായി പരാതി. താനൂർ കളരിപ്പടി പടിഞ്ഞാറുവശം കാളപൂട്ടു കണ്ടത്തിനു സമീപം വെളവത്ത് മാളുവിന്റെ വീട്ടുമുറ്റത്തെ പത്തോളം വാഴകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.മാളുവമ്മയുടെ വീടിന് സമീപത്തെ വീട്ടിലെ വൈദ്യുത ഫ്യൂസ് ഊരിയതോടൊപ്പം വയറിംഗും നശിപ്പിച്ചിട്ടുണ്ട്.
താനൂർ പൊലീസിൽ പരാതി നൽകി.ഒറ്റയ്ക്ക് ഒരു വീട്ടിൽ കഴിയുകയാണ് വെളവത്ത് മാളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |