പൊന്നാനി: പെട്രോൾ വില 100 ഉം കടന്ന സാഹചര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾ പെട്രോൾഡീസൽപാചക വാതകങ്ങളുടെ ഭീമമായ നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുകൾക്ക് മുൻപിൽ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.
ചന്തപ്പടിയിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, വസന്തകുമാർ, കെ.കേശവൻ, ടി.രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |