നിലമ്പൂർ : ചാരായം വാറ്റുന്നതിനിടെ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുറുമ്പലങ്ങോട് പെരുമ്പത്തൂർ തീക്കടിയിൽ ആലിങ്ങൽ പറമ്പിൽ വീട്ടിൽ പ്രതീഷിനെയാണ്(26) ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വീട് വളഞ്ഞ് പിടികൂടിയത്. അടുക്കളയിൽ ഗ്യാസ് സ്റ്റൗവും മറ്റ് വാറ്റുപകരണങ്ങളും ഉപയോഗിച്ച് ചാരായം വാറ്റുന്നതിനിടെയാണ് അറസ്റ്റ്.
തീക്കടി, ആലോടി, പെരുമ്പത്തൂർ മേഖലകളിൽ ചാരായ നിർമ്മാണം സജീവമാണെന്ന പരാതി ഉയർന്നിരുന്നു. രണ്ടു ലിറ്റർ വാറ്റിയെടുത്ത ചാരായവും വാറ്റാൻ പാകപ്പെടുത്തിയ 30 ലിറ്റർ വാഷും പിടിച്ചെടുത്തു. നിലമ്പൂർ മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |