പെരിന്തൽമണ്ണ: കൊവിഡ് പശ്ചാത്തലത്തിൽ വിവിധ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ മേഖല കമ്മിറ്റി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ധർണ്ണ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സതീഷ് പ്രണവം അദ്ധ്യക്ഷത വഹിച്ചു, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഹബീബ് ഐമാക്സ് മുഖ്യപ്രഭാഷണം നടത്തി.
മേഖല സെക്രട്ടറി നൗഫൽ വിസ്മയ, ജില്ലാ കമ്മിറ്റി അംഗം നൗഷാദ്, മേഖല ട്രഷറർ ഹൈദർ റിയൽ , യൂണിറ്റ് സെക്രട്ടറി ഹരി വൈറ്റ് ഫ്രെയിം, ബാബു പുലാക്കിൽ, സുകുമാരൻ, കൃഷ്ണൻ അനുരാഗ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |