പരപ്പനങ്ങാടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സ്നേഹഗാഥ എന്ന പരിപാടിയുടെ ഭാഗമായി പാലത്തിങ്ങൽ മീഡിയ ലൈബ്രറി സ്ത്രീ സുരക്ഷാ സെമിനാറും ബോധവത്കരണവും നടത്തി. മീഡിയ ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി.ഹാറൂൺ അബ്ദുൽ റഷീദിന്റെ അദ്ധ്യക്ഷതയിൽ എഴുത്തുകാരി സഹീറ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വി.എസ്. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ആര്യ ഗോപി, ഡോ.എ.എസ്.സനിൽ, എ.ജി.ഒലിന, ആയിഷ ഹസീന, ബീന സജീവ്, ഖുബൈബ് വാഫി, അലി ഫൈസി പന്താരങ്ങാടി, ഡോ.ജിനേഷ് കുമാർ എരമം, സുധ തെക്കെമഠം, വത്സല നിലമ്പൂർ, അമൃതവല്ലി ,അമ്മിണി , ഷാജിമോൾ, സമീർ മുക്കത്ത് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |