SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.07 AM IST

കിറ്റും പഠനോപകരണങ്ങളും വിതരണം ചെയ്തു

jjjjj
എസ്.എൻ.ഡി.പി യോഗം ചുങ്കത്തറ ശാഖയുടെ ആഭിമുഖ്യത്തിൽ മൈക്രോ ഫിനാൻസ് യൂണിറ്റിലെ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ പലവ്യഞ്ജനക്കിറ്റും പഠനോപകരണങ്ങളും വിതരണം ചെയ്തപ്പോൾ


ചുങ്കത്തറ എസ്.എൻ.ഡി.പി യോഗം ചുങ്കത്തറ ശാഖയുടെ ആഭിമുഖ്യത്തിൽ മൈക്രോ ഫിനാൻസ് യൂണിറ്റിലെ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ പലവ്യഞ്ജനക്കിറ്റും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഭക്ഷ്യ ധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രകമ്മിറ്റി അംഗം ടി.എൻ. രാജമ്മയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഭാസുരവാസുദേവനും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഭാസ്‌കരൻ വൃന്ദാവൻ, വൈസ് പ്രസിഡന്റ് കെ.എം. വാസുദേവൻ, സെക്രട്ടറി എം. രഘുനന്ദനൻ എന്നിവർ നേതൃത്വം നൽകി. യൂണിയൻ വനിതാസംഘം അസി. സെക്രട്ടറി ശ്യാമള ബാലകൃഷ്ണൻ, ട്രഷറർ ഉഷ ഭാസ്‌കരൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് സിന്ധു സുദർശൻ , വൈസ് പ്രസിഡന്റ് അനിലദാസ്, സെക്രട്ടറി ബിന്ദുശശി, ശാഖാ ഭരണസമിതി അംഗങ്ങളായ സി.കെ. മുരളീധരൻ, കെ.വി. വിനയൻ, പത്മിനി ശങ്കരശ്ശേരി തുടങ്ങിയവരും സംബന്ധിച്ചു. യോഗത്തിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും നടത്തി .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.