SignIn
Kerala Kaumudi Online
Friday, 19 April 2024 6.54 PM IST

കാലിക്കറ്റിന് ഐ.സി.ടി അക്കാദമി അംഗത്വം

calicut
കാലിക്കറ്റിന് ഐ.സി.ടി

തേഞ്ഞിപ്പലം: വ്യാവസായിക അക്കാദമിക സഹകരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര സംസ്ഥാന സർക്കാർ സംരഭമായ ഐ.സി.ടി. കേരള അക്കാദമിയിൽ (ഐ.സി.ടി.എ.കെ.) കാലിക്കറ്റ് സർവകലാശാലക്ക് പ്രീമിയം അംഗത്വം.
ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റാ അനാലിസിസ്, സോഫ്റ്റ്‌വേർ തയ്യാറാക്കൽ തുടങ്ങി വ്യവസായ മേഖല ആവശ്യപ്പെടുന്ന വിവര വിനിമയ സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് പരിചയവും പരിശീലനവും ലഭിക്കാൻ ഉപകരിക്കുന്നതാണ് പദ്ധതി.
സർവകലാശാലാ പഠനവകുപ്പുകൾ, അഞ്ച് ജില്ലകളിലായുള്ള നാനൂറിലധികം അഫിലിയേറ്റഡ് കോളേജുകൾ, സർവകലാശാലാ എൻജിനീയറിംഗ് കോളേജ് (ഐ.ഇ.ടി.), സർവകലാശാലാ കംപ്യൂട്ടർ സയൻസ് പഠനകേന്ദ്രങ്ങൾ ( സി.സി.എസ്.ഐ.ടി.) എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യതയും തൊഴിൽ വൈദഗ്ധ്യവും വർദ്ധിപ്പിക്കാൻ അക്കാദമിയുമായുള്ള സഹകരണം പ്രയോജനപ്പെടും. ഐ.സി.ടി. അക്കാദമിയുടെ ഹ്രസ്വകാല പരീശീലന പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
കാലിക്കറ്റ് സർവകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കൽ സമിതി (ഐ.ക്യു.എ.സി.), പ്ലേസ്‌മെന്റ് സെൽ, കംപ്യൂട്ടർ സയൻസ് പഠനവകുപ്പ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുക. അക്കാദമി അധികൃതരും വൈസ് ചാൻസലറും തമ്മിൽ വൈകാതെ ധാരണാപത്രം ഒപ്പുവെക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.