മലപ്പുറം: കോഴിയിറച്ചിയുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ കോഴിയിറച്ചി വിൽപ്പന ശാലകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല പരിശോധാനാ സ്ക്വാഡുകളുടെ പരിശോധന ഊർജ്ജിതമാക്കി. കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയാൽ വിൽപന ശാല ഉടമകൾക്കെതിരെ അവശ്യ സാധന നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |