പരപ്പനങ്ങാടി : രണ്ടുതവണ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരൂരങ്ങാടിയിൽ മത്സരിച്ച നിയാസ് പുളിക്കലകത്ത് ഇനി സി.പി.ഐയിൽ ഔദ്യോഗികമായി അംഗത്വമെടുത്ത് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുമെന്ന് സൂചന. സി.പി.ഐയുടെ സീറ്റ് ആയ തിരൂരങ്ങാടിയിൽ 2016ൽ മുൻമന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെയായിരുന്നു ആദ്യ മത്സരം . ലീഗിന്റെ ഉറച്ച മണ്ഡലത്തിൽ കഷ്ടിച്ച് ആറായിരം വോട്ടിനാണ് അബ്ദുറബ്ബ് ജയിച്ചത്. ഇത്തവണ കെ.പി.എ മജീദിനോടാണ് പരാജയപ്പെട്ടത്. നിലവിൽ സിഡ്കോ ചെയർമാനായ അദ്ദേഹത്തിന്റെ പദവിയുടെ കാലാവധി ജനുവരിയിൽ അവസാനിക്കുകയാണ് .
പാരമ്പര്യമായി കോൺഗ്രസ് കുടുംബാംഗമാണ് നിയാസ്പുളിക്കലകത്ത്. അഭിപ്രായ വ്യത്യാസങ്ങളുടെ ഭാഗമായിസജീവരാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. രാജീവ്ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ എന്ന സാംസ്കാരിക സംഘടന രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. ഇതിന്റെ ഭാഗമായി നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |