എടപ്പാൾ: വൃദ്ധദമ്പതികളെ ബാങ്ക് ജീവനക്കാരൻ അപമാനിച്ചതായി പരാതി. കണ്ടനകം സ്വദേശി മടത്തിൽ വളപ്പിൽ മുഹമ്മദിനെയും ഭാര്യയെയുമാണ്ബാങ്കിന്റെ കാലടി ശാഖയിലെ ക്യാഷ് കൗണ്ടറിലെ ജീവനക്കാരൻ അപമാനിച്ചത്
.പണയത്തിലുള്ള ആഭരണം എടുക്കാൻ ചെന്നപ്പോൾ നോട്ടുകളിൽ 50ന്റെയും 10 ന്റെയും നോട്ടുകളുടെ എണ്ണം കൂടിയതാണ് ബാങ്ക് ജീവനക്കാരനെ പ്രകോപിപ്പിച്ചത്.
ബാങ്ക് ജീവനക്കാരൻ നോട്ടുകെട്ടുകൾ മുഹമ്മദിന്റെ മുഖത്തേക്കെറിയുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് മുഹമ്മദ് ബോധരഹിതനായി. ബാങ്കിലുണ്ടായിരുന്ന ആളുകൾ ചേർന്ന് ഇയാളെ ബാങ്കിലെ ബെഞ്ചിൽ കിടത്തി. വിവരമറിഞ്ഞു ബന്ധുക്കളെത്തിയപ്പോഴേക്കും ബാങ്ക് ജീവനക്കാരൻ മുങ്ങിയതായി പരാതിയിൽ പറയുന്നു.
ഇത് സംബന്ധിച്ച് ബാങ്കിന്റെ മലപ്പുറത്തെ ഹെഡ് ഓഫീസിലും പൊന്നാനി പൊലീസിലും മുഹമ്മദ് പരാതി നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |