SignIn
Kerala Kaumudi Online
Saturday, 20 April 2024 9.40 AM IST

മലയോരം ഭീതിയിൽ ഉറക്കം കെടുത്താൻ പെരുമഴ

fff

മലപ്പുറം: ജൂണിൽ തിമിർത്തു പെയ്യേണ്ട മഴ മാറിനിന്ന് ജൂലായ് അവസാനവും ആഗസ്റ്റ് ആദ്യത്തിലും പെരുമഴയായി പെയ്യുന്ന പ്രവണതയ്ക്ക് ഇത്തവണയും മാറ്റമില്ല. വരുന്ന മൂന്നുദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നത്. ഇന്നലെയും യെല്ലോ മുന്നറിയിപ്പേകിയിരുന്നു. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നിലമ്പൂരിൽ ഉച്ചയോടെ തന്നെ 41.8 മില്ലീമീറ്റർ മഴ ലഭിച്ചു. നിലമ്പൂരിനൊപ്പം മാനന്തവാടി, പറമ്പിക്കുളം, മണ്ണാർക്കാട്, ഇടുക്കി, പീരുമേട്, മൂന്നാർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്.

കനത്ത മഴയിൽ ചാലിയാറിൽ വെള്ളം വലിയതോതിൽ ഉയർന്നതോടെ തീരത്ത് താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ്. ചാലിയാറിന്റെ കൈവഴികളായ പുന്നപ്പുഴയും കലക്കൻ പുഴയും കാരക്കോടൻ പുഴയും നിറയുന്നുണ്ട്. കഴിഞ്ഞ പ്രളയസമയത്തെ ഓർമ്മിപ്പിക്കും വിധമാണ് ചാലിയാറിൽ ഉയരുന്ന ജലനിരപ്പ്. മഴ കനത്താൽ വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശമേകിയിട്ടുണ്ട്. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളടങ്ങിയ വനമേഖലകളിലും നീലഗിരിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അധികൃതർ ജാഗ്രതയിലാണ്. മുണ്ടേരി വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ തുടർന്നതോടെ ഇന്നലെ വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുണ്ടേരി ഫാമിന് മറുകരയിലുള്ള ഇരുട്ടിക്കുത്ത് കോളനിയിൽ നിന്ന് ഒമ്പത് മാസമായ ഗർഭിണിയെയും സുഖമില്ലാത്ത മറ്റൊരു യുവതിയെയും ഫയർഫോഴ്സിന്റെ സഹായത്തോടെ ഇവിടെ നിന്ന് മാറ്റി. ഗർഭിണിയെ കവളപ്പാറക്കാർ താമസിക്കുന്ന പുനരധിവാസ സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണ്.

എന്നിട്ടും മഴക്കുറവ് തന്നെ

ജൂൺ ഒന്നുമുതൽ ഇതുവരെ മൺസൂൺ മഴയിൽ 37 ശതമാനത്തിന്റെ കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണഗതിയിൽ ഇക്കാലയളവിൽ 1163.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ പെയ്തത് 732.2 മില്ലീമീറ്ററും. ജൂലായ് ആദ്യ പകുതിക്ക് ശേഷം മഴ കൂടിയിട്ടുണ്ട്. ജൂലായുടെ തുടക്കത്തിൽ 45 ശതമാനമായിരുന്നു മൺസൂൺ മഴയിലെ കുറവ്.

മൺസൂൺ മഴക്കണക്ക്


ജില്ല ലഭിച്ച മഴ പ്രതീക്ഷിച്ചത് ശതമാനം

(മി.മീറ്ററിൽ)​ (കുറവ്)​
തിരുവനന്തപുരം - 282 - 479.5 - 41
കൊല്ലം - 440.3 - 690.4 - 36
പത്തനംതിട്ട - 780.7 - 885.2 - 12
ഇടുക്കി - 1026.4 - 1354.8 - 24
ആലപ്പുഴ - 640.1 - 953.4 - 33
കോട്ടയം - 1036.9- 1059.1- 2
എറണാകുളം - 962 - 1146.6 - 16
തൃശൂർ - 931.8 - 1277.2 - 27
പാലക്കാട് - 496.5 - 848.3- 41
മലപ്പുറം - 732.2 -1163.1 - 37
കോഴിക്കോട് - 1112.9- 1519.7 - 27
വയനാട് - 784.4 - 1410.8 - 44
കണ്ണൂർ - 974 - 1558.6 - 38
കാസർകോട് - 1245.2 - 1725.9 - 28

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.