പൊന്നാനി: ജില്ലയിലെ പുരാതന വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയെ വാണിജ്യ തുറമുഖമാക്കി മാറ്റണമെന്ന് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ടി നാസർ അദ്ധ്യക്ഷത വഹിച്ച യോഗം ഐ എൻ ടി യു സി സംസ്ഥാനവൈസ് പ്രസിഡന്റ് സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. എ പവിത്രകുമാർ, എം അബ്ദുൾലത്തീഫ്, അലി കാസിം, ശിവദാസ് ചങ്ങരംകുളം എന്നിവർ പങ്കെടുത്തു സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |